police
കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ മേഖലാ സമ്മേളനം പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ മേഖലാസമ്മേളനം പറവൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി.എസ്. ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിഅംഗം എം.പി. ഏയ്ഞ്ചൽസ്, ഇ.ജി. ശശി, പി.എ. വർഗ്ഗീസ്, കെ.വി. ജിനൻ, കെ.ബി. ശശിധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.എസ്. ശിവൻ (പ്രസിഡന്റ്), കെ. ശ്രീകുമാരൻ (വൈസ് പ്രസിഡന്റ്), ടി.ബി. മുരളി (സെക്രട്ടറി), കെ.കെ. നാരായണൻ (ജോയിന്റ് സെക്രട്ടറി), കെ.ബി. ശശിധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.