കൊച്ചി: മരുന്നുകളുടെ വില വർദ്ധനയ്ക്കെതിരെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ സംഘടിപ്പിച്ച പ്രതിഷേധയോഗവും ഒപ്പുശേഖരണവും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.കെ. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ, സിബിൻ സി. വർഗീസ്, അഡ്വ. പി.ആർ. പത്മനാഭൻനായർ, പി.ടി. ബോണിഫസ്, ഡോ. അനൂപ് ഫ്രാൻസിസ്, സെലിൻ, സിന്ധു, ജിജി ജേക്കബ് എന്നിവർ പ്രസംഗിച്ചു.