കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് ഉദ്ഘാടനം നാളെ വൈകിട്ട് 3.30 ന് മന്ത്രി പി.പ്രസാദ് നിർവ്വഹിക്കും. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, വൈസ് പ്രസിഡന്റ് അനു അച്ചു, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ. പ്രകാശൻ, ടി.പി. വർഗീസ്, സോണിയ മുരുകേശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി അലക്സ്, ഉമ മഹേശ്വരി ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, രാജമ്മ രാജൻ ഷീല പോൾ തുടങ്ങിയവർ സംസാരിക്കും. പൂതൃക്ക കൃഷിഭവനിൽ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ഓഫീസ് കൂടുതൽ സൗകര്യങ്ങളോ‌ടെ കോലഞ്ചേരി മിനി സിവിൽസ്റ്റേഷനിലേക്കാണ് മാറ്റുന്നത്.