തൃക്കാക്കര: കാക്കനാട് ഇൻഫോപാർക്കിൽനിന്ന് അന്തർസംസ്ഥാന ബസ്സ് സർവ്വീസ് ആരംഭിക്കുന്നതിനായി കെ.എസ്.ആർ.ടി സിയുടെ ഡിപ്പോ ഇൻഫോപാർക്ക് പരിസരത്ത് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തൃക്കാക്കര ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കാക്കനാട് കെ.സി മാത്യു നഗറിൽ (പെൻഷൻ ഭവൻ,അത്താണി ) നടന്ന സമ്മേളനം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. സുകുമാരൻ നായർ സമ്മേളനനഗരിയിൽ പതാക ഉയർത്തി. അസീസ് ഇടച്ചിറ രക്തസാക്ഷി പ്രമേയവും അഡ്വ: ഇ.എസ്. ദീപേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി കെ.ടി.രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പതിമൂന്നംഗ എൽ.സി അംഗങ്ങളേയും 25അംഗ മണ്ഡല സമ്മേളന പ്രതിനിധികളേയും സെക്രട്ടറിയായി കെ.ടി.രാജേന്ദ്രനേയും അസി: സെക്രട്ടറിയായി ഇ.എ.മുഹമ്മദ് സഗീറിനെയും സമ്മേളനം തിരഞ്ഞെടുത്തു. സ്വാഗതസംഘം ചെയർമാൻ ഇ.എ മുഹമ്മദ് സഗീർ സ്വാഗതവും കൺവീനർ പ്രമേഷ്.വി. ബാബു നന്ദിയും പറഞ്ഞു.