11
ഓൾ കേരള യുക്രെയിൻ മെഡിക്കൽ സ്റ്റുഡന്റ്സ് ആൻഡ് പാരന്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനെത്തിയപ്പോൾ

തൃക്കാക്കര: യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനത്തിന് സാഹചര്യം ഒരുക്കുക, സർട്ടിഫിക്കറ്റുകൾ തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചത്‌ ഓൾ കേരള യുക്രെയിൻ മെഡിക്കൽ സ്റ്റുഡന്റ്സ് ആൻഡ് പാരന്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. 3500 പേർ ഒപ്പിട്ട നിവേദനമാണ് അസോസിയേഷൻ സെക്രട്ടറി സിൽവി സുനിലിന്റെ നേതൃത്വത്തിൽ നൽകിയത്. പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാമെന്ന് മുഖ്യമന്ത്രി സംഘടനാ നേതാക്കൾക്ക് ഉറപ്പ് നൽകി. ബിജു പി.വി, ബദരിയാ അബ്ദുള്ള, മേബിൾ റോസ്, രമേശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.