തൃക്കാക്കര: കൊച്ചി മെട്രോയിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും പട്ടികജാതി സംവരണം ഏർപ്പെടുത്തണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ് )തൃക്കാക്കര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.വി പ്രവീൺ ഉദ്ഘാടനം ചെയ്തു. എം.കെ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. എ.ജി.ഉദയകുമാർ, വി.ടി. സുബ്രമഹ്ണ്യൻ, എം.എ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ.ഷാജി (പ്രസിഡന്റ്), കെ. കൃഷ്ണൻകുട്ടി, ബിന്ദു സത്യനാഥൻ (വൈസ് പ്രസിഡന്റുമാർ), ടി.സി.സുബ്രഹ്മണ്യൻ (സെക്രട്ടറി), എം.വി. ഉമേഷ്, ടി.പി. ഷിബു, പി.എ, മണി (ജോയിന്റ് സെക്രട്ടറി), എം.എ. മോഹനൻ (ട്രഷറർ).