കുമ്പളങ്ങി: പി.കെ.എസ്. പള്ളുരുത്തി ഏരിയാ സമ്മേളനം കുമ്പളങ്ങി എം.ടി. മാധവൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം പി.ഒ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എ. പീറ്റർ, വി.എം. ഉണ്ണിക്കൃഷ്ണൻ, കലാവേണി ചെൻ, പി.ബി.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ജോബി പനയ്ക്കൽ സ്വാഗതവും പി.ടി. കുഞ്ഞപ്പൻ നന്ദിയും പറഞ്ഞു. വി.എൻ. ഉണ്ണിക്കൃഷ്ണൻ ( പ്രസിഡന്റ്), എൻ.വി. കചൻ, പി.ടി. കുഞ്ഞപ്പൻ, വി.ബി. രഘു ( വൈസ് പ്രസിഡന്റ്), കെ.കെ. സുരേഷ് ബാബു (സെക്രട്ടറി), സീത ചക്രപാണി, എൻ.കെ. ധർമ്മജൻ, വി.എ. സന്തോഷ് (ജോ. സെക്രട്ടറിമാർ), വി.കെ.വിനയൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.