കൊച്ചി: തന്റെ ചിന്തകളെയും ദർശനങ്ങളെയും 64 കൃതികളിൽ സ്വാംശീകരിച്ച മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് ആലുവ അദ്വൈതാശ്രമ മഠധിപതി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. സ്നേഹസാഗരം ഒരുക്കിയ ഗുരുവന്ദനം ഓഡിയോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗം കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ നിർവ്വഹിച്ചു. ആൽബം നിർമ്മാതാവും സ്നേഹസാഗരം അഡ്മിനുമായ അലി അദ്ധ്യക്ഷനായ ചടങ്ങിൽ ഗുരു ധർമ്മപ്രചരണ സഭാ പ്രസിഡന്റ് സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി.
എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ ആൽബം പ്രകാശനം ചെയ്തു. യോഗം കൗൺസിലർ പി.കെ പ്രസന്നൻ, പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ രാധാകൃഷ്ണൻ, കോട്ടയം സോമരാജ്, സജിനി വടയമ്പാടി, ചന്ദ്രലേഖ, അമ്മിണി കർണ്ണൻ, രാജി ഫ്രാൻസിസ്, വി.കെ വേണുഗോപാൽ, ഷാജി വൈറ്റില എന്നിവർ പ്രസംഗിച്ചു.
റിട്ട.ഡിവൈ.എസ്.പി കെ.എം സജീവ് രചിച്ച കീർത്തനങ്ങൾക്ക് ജയാനന്ദൻ ചേതന സംഗീത സംവിധാനം നിർവഹിച്ചു. പ്രശസ്തപിന്നണി ഗായിക ചന്ദ്രലേഖ, സുഭാഷ് ചന്ദ്രൻ എന്നിവരാണ് ആലാപനം. സുനിൽ സാഗറാണ് സംവിധാനം. പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് കുമാർ ചങ്ങൻകരിയുടെ നേതൃത്വത്തിൽ സംഗീതവിരുന്നും ഉണ്ടായിരുന്നു.