കോലഞ്ചേരി: കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകളുടെ പുനർനിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കും. ചൂണ്ടി - രാമമംഗലം, പഴന്തോട്ടം - വടവുകോട് റോഡുകളുടെ ഉദ്ഘാടനമാണ് ചൂണ്ടി കവലയിൽ വച്ചുള്ള ചടങ്ങിൽ നടക്കുന്നത്. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. ചൂണ്ടി രാമമംഗലം റോഡ് ബി.എം, ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന് 7.27. കോടിയും പഴന്തോട്ടം വടവുകോട് റോഡിന് 2 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പദ്ധതിയിൽപ്പെടുത്തിയാണ് റോഡുകളുടെ നിർമ്മാണം നടക്കുന്നത്.