sajan
സാജൻ

ആലുവ: കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതു തടയുന്നതിനുള്ള ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ആലുവയിൽ നടന്ന പരിശോധനയിൽ ഒരാൾ അറസ്റ്റിലായി. 32 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. 33 മൊബൈൽ ഫോണുകളും ഒരു ലാപ് ടോപ്പും പിടിച്ചെടുത്തു. തായിക്കാട്ടുകര എസ്.എ അപ്പാർട്ട്‌മെൻറിൽ താമസിക്കുന്ന കോട്ടയം അയ്മനം വാടകര വീട്ടിൽ സാജൻ (32) ആണ് അറസ്റ്റിലായത്. ഇയാളുടെ ലാപ് ടോപ്പിൽ നിന്നും കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ..കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സ്റ്റേഷൻ, സൈബർ സെൽ, പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നത്.