
ആലുവ: ജില്ലാ ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യ സംഘം, അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടക സന്ധ്യയും പ്രഭാഷണവും ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
ആലുവയുടെ നാടക ചരിത്രം എന്ന വിഷയത്തിൽ കേരള സംഗീത നാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, പുരോഗമന കലാ സാഹിത്യ സംഘം മേഖലാ പ്രസിഡന്റ് എം.വി. വിജയകുമാരി, ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ, എ.ഡി. അശോക് കുമാർ, ഡോ.സി.ജെ. വർഗീസ്, പി.എം. കൃഷ്ണൻകുട്ടി, പി.എം. റഷീദ് എന്നിവർ എന്നിവർ സംസാരിച്ചു. സംഗീത നാടക അക്കാഡമി പുരസ്‌ക്കാര ജേതാക്കളായ ബാബു പള്ളാശ്ശേരി, മണിയപ്പൻ ആറൻമുള, എ.ആർ. രതിശൻ എന്നിവരെ ആദരിച്ചു. തുടർന്ന് മത്തായിയുടെ മരണം എന്ന നാടകം അവതരിപ്പിച്ചു.