kahocon
കഹോകോൺ 2022 ന്റെ സമാപനചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. മോഹൻ കുന്നുമ്മൽ, ഡോ.ഗിരിധർ ഗ്യാനി, ഡോ.ആർ.പി. സിംഗ് , ഡോ. വിജയ് അഗർവാൾ‌ എന്നിവർ സമീപം

കൊച്ചി: ആരോഗ്യ പരിപാലനത്തിലെ പൊതു - സ്വകാര്യ പങ്കാളിത്തം ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിന് കാരണമായെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കൺസോർഷ്യം ഒഫ് അക്രെഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷന്റെ (കഹോകോൺ) ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ, എ.എച്ച്.പി.ഐ ഡയറക്ടർ ജനറൽ ഡോ.ഗിരിധർ ഗ്യാനി, ഡോ. ആർ.പി. സിംഗ്, സി.എ.എച്ച്.ഒ പ്രസിഡന്റ് ഡോ.വിജയ് അഗർവാൾ, കിംസ് ചെയർമാൻ ഡോ.എം.ഐ. സഹദുള്ള, ഫാ.ജോൺസൺ വാഴപ്പുള്ളി, ഡോ. ബെന്നി ജോസഫ്, സിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കഹാകോൺ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സുരേഷ് ലുല്ലയ്ക്കും യുവ അച്ചീവർ അവാർഡും ഗുണനിലവാര ചാമ്പ്യൻഷിപ്പും യഥാക്രമം ഡോ.സുശീല കവാഡെക്കും നിർമൽ ഫ്രഡറിക്കിനും സമ്മാനിച്ചു. ആയിരത്തിലധികം ആരോഗ്യ വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുത്തു.