ആലുവ: ഐ.എം.എ മദ്ധ്യമേഖല, കേരള ആക്ഷൻ ഫോഴ്‌സ്, ദർശന ഐ ബാങ്ക്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാലിയേറ്റീവ് കെയർ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സമൂഹ നന്മയ്ക്കായി പ്രവർത്തിക്കുവർക്ക് നൽകുന്ന സേവന അവാർഡിന് ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ പ്രൻസിപ്പൽ സീമാ കനകാംബരൻ അർഹയായി.
31 വർഷമായി അദ്ധ്യാപികയായി ജോലി ചെയ്യുന്ന സീമ കനകാംബരൻ സമൂഹത്തിന്റെ നന്മയ്ക്കായി നിരവധി സേവന പ്രവർത്തനങ്ങളും ചെയ്യുന്നത് വിലയിരുത്തിയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ഏപ്രിൽ ആറിന് ആലുവ സെന്റ് സേവിയേഴ്‌സ് കോളേജിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും