വൈപ്പിൻ:കുഴുപ്പിള്ളി പഞ്ചായത്തിൽ പൊതുശ്മശാനം നിർമ്മിക്കണമെന്ന് സി. പി.ഐ കുഴുപ്പിള്ളി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കുഴുപ്പിള്ളി ബാങ്ക് ജൂബിലി ഹാളിൽ നടന്ന സമ്മേളനം സി. പി.ഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. സന്തോഷ് പീറ്റർ ഉദ്ഘാടനം ചെയ്തു. കെ.ഐ. കോരത് ,പ്രജാവതി പ്രകാശൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. സി. പി. ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.ബി. അറുമുഖൻ, വൈപ്പിൻ മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ്, ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ.കെ. ബാബു, കെ.എൽ. ദിലീപ് കുമാർ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ. എസ്. ബാബുരാജ്, എ. ഐ. വൈ. എഫ്. സംസ്ഥാന കമ്മറ്റി അംഗം കെ. എസ്. ജയദീപ് ,കേരള മഹിളാസംഘം വൈപ്പിൻ മണ്ഡലം സെക്രട്ടറി ജിൻഷാ കിഷോർ, പി. എസ്. സജീവ്, കെ. ബി. മുരളി എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി കെ. പി. രാഘവനെയും ,അസിസ്റ്റന്റ് സെക്രട്ടറിയായി വി. പി. ശശിധരനെയും സമ്മേളനം തിരഞ്ഞെടുത്തു.