കാലടി: പ്രതിസന്ധി നേരിടുന്ന ജനങ്ങളെ ചേർത്തു പിടിക്കാൻ സഹകരണ സംഘങ്ങൾക്ക് കഴിയണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞൂർ സഹകരണ ബാങ്ക് നിർമ്മിച്ച സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങളിൽ

ആദ്യമായിട്ടാണ് വിധവകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സൂപ്പർമാർക്കറ്റ് കാഞ്ഞൂരിൽ തുടങ്ങിയിരിക്കുന്നത്. നിർദ്ധനരായ 13 വിധവകളാണ് സൂപ്പർമാർക്കറ്റ് നയിക്കുന്നത്. ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് പ്രൊഫ.എം.ബി.ശശിധരൻ, ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത ആദ്യ വില്പന നടത്തി.
അൽ അമീൻ കോളേജ് മാനേജർ ഡോ. ജൂനൈദ് റഹ്മാൻ കിറ്റ് ഏറ്റുവാങ്ങി. ജീവനക്കാരുടെ കാർഡ് വിതരണം കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദനും എംഫിൽ റാങ്കു നേടിയ സാന്ദ്രചന്ദ്രബാബുവിനെ ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹനൽ ആദരിച്ചു. സി.കെ. സലിംകുമാർ, കെ.പി.ബിനോയ്, ടി.ഐ.ശശി, പി.അശോകൻ, എം.ജി.ഗോപിനാഥ് ആൻസി ജിജോ, കെ.വി.അഭിജിത്ത്, സെബാസ്റ്റ്യൻ പോൾ, ഷിഹാബ് പറേലി, പി.ആർ.രഘു, വി.എസ്. വർഗ്ഗീസ്, ടി.ഡി.റോബർറ്റ്, പി.എസ്.പരീത്, പി.കെ. സദാനന്ദൻ ചന്ദ്രവതി രാജൻ, അമ്മിണി ജോസ്, സജിത ലാൽ, ബേബി ശശി, എം.കെ.ലെനിൻ, ബാങ്ക് സെക്രട്ടറി കെ.എസ്.ഷാജി എന്നിവർ പങ്കെടുത്തു.തുടർന്ന് കലാസന്ധ്യയും അരങ്ങേറി