കൊച്ചി: തുടർച്ചയായ വായനയിലൂടെ കുട്ടികൾക്ക് സ്വന്തമായി കഥകൾ എഴുതാൻ സാധിക്കുമെന്ന് ഫ്രഞ്ച് സാഹിത്യകാരി നാദിൻ ബ്രൻ കോസ്‌മേ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ ചിൽഡ്രൻസ് ലിറ്റററി ഫെസ്റ്റിവലിൽ സ്വന്തം പുസ്തകങ്ങളായ ഡാഡി ലോംഗ് ലെഗ്‌സ്, ബിഗ് വോൾഫ് - ലിറ്റിൽ വോൾഫ് എന്നിവയെക്കുറിച്ച് കുട്ടികളുമായി സംവദിക്കുകയായിരുന്നു അവർ. മറ്റൊരു സെഷനിൽ റിച്ച ത്ധാ, പ്രഭാ റാം, സിപ്പി പള്ളിപ്പുറം, ഹാഫിസ് മുഹമ്മദ്, പ്രൊ.എസ്.ശിവദാസ് എന്നിവർ പങ്കെടുത്തു. വൈകിട്ട് ഡോ.കെ.എസ്.രാധാകൃഷ്ണൻ, ശ്രീമദ് ഭാഗവതം എന്ന പുസ്തകത്തിന് ടി.എസ്. ഉണ്ണികൃഷ്ണൻ നായർ എഴുതിയ വിവർത്തന പുസ്തക പ്രസാധനം നിർവ്വഹിച്ചു. മറ്റൊരു ചടങ്ങിൽ, കെ.വി.തോമസ് മാഷിലെ സാഹിത്യകാരൻ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ബെന്നി ബെഹന്നാൻ എം.പി., കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, മുതിർന്ന പത്രപ്രവർത്തകൻ തോമസ് ജേക്കബ്, കാർട്ടൂണിസ്റ്റ് ബോണി തോമസ് എന്നിവർ പ്രസംഗിച്ചു. പ്രൊഫ.കെ.വി.തോമസ് മറുപടി പ്രസംഗവും നടത്തി.
ഇന്ന്
രാവിലെ 10:30: ന്യൂഡൽഹി സാഹിത്യ അക്കാദമിയുടെ ഓൾ ഇന്ത്യ റൈട്ടേഴ്സ് മീറ്റ്.
5:30 : പ്രൊഫ.എം.കെ.സാനുവിന് ബാലാമണിയമ്മ പുരസ്‌കാര സമർപ്പണം. ജ്ഞാനപീഠം ജേതാവ് ഡോ.ദാമോദർ മൗസോ
7:15 : സംവിധായകൻ വിഷ്ണു മോഹനുമായി സംവാദം.
7:45 : പാഠകം - കെ.ജി.നാരായണ വർമ്മ.