കൊച്ചി: അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ കോളേജ് അദ്ധ്യാപക വിഭാഗം കേരള ഘടകമായ ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം (യു.വി.എ.എസ് ) രജത ജൂബിലി ആഘോഷവും 25-ാമത് സംസ്ഥാന സമ്മേളനവും 9,10 തീയതികളിൽ നടക്കും. എറണാകുളം രാമവർമ്മ ക്ലബ്ബും ഭാരത് ഹോട്ടലുമാണ് വേദികൾ.

വിദ്യാഭ്യാസ സെമിനാർ ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്യും. തമിഴ്നാട് കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം കൃഷ്ണൻ, കാസർകോട് കേന്ദ്ര സർവ്വകലാശാല രജിസ്ട്രാർ ഡോ.എൻ സന്തോഷ് കുമാർ, യുവാസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ വി. രഘുനാഥ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

പത്താം തിയതി ബി.ടി.എച്ചിൽ ചേരുന്ന സംസ്ഥാന സമ്മേളനം ഡൽഹി ജെ.എൻ.യു വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂളിപുടി പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും. കേസരി വാരിക മുഖ്യ പത്രാധിപർ ഡോ.എൻ.ആർ മധു, ടി. പി. സിന്ധു മോൾ തുടങ്ങിയവർ സംബന്ധിക്കും.
അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ദേശീയ സഹ സംഘടനാ കാര്യദർശി ഗണ്ടു ലക്ഷ്മൺ, സ്വയംസേവക സംഘം പ്രാന്ത ബൗദ്ധിക് ശിക്ഷൺ പ്രമുഖ് കെ. പി. രാധാകൃഷ്ണൻ, ദേശീയ അധ്യാപക പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ എന്നിവർ സംസാരിക്കും.