d

കൊച്ചി: എം.ബി.ബി.എസിന് ഇന്ത്യയിൽ പഠിച്ചവരും

വിദേശത്തു പഠിച്ചവരും പ്രാക്ടീസ് ചെയ്യാൻ പൊതുയോഗ്യതാ പരീക്ഷ പാസാവണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതോടെ വിദേശത്ത് പഠിച്ചവർക്ക് മാത്രമായി നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്സാമിനേഷൻ (എഫ്.എം.ജി.ഇ) ഇല്ലാതാവും.

നാഷണൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരിൽ നാഷണൽ മെഡിക്കൽ കമ്മിഷനാണ് (എൻ.എം.സി) ഇതു നടപ്പാക്കുന്നത്. ഈ റാങ്ക് ലിസ്റ്റിൽ നിന്നാണ് പി.ജി. പ്രവേശനവും നടത്തുന്നത്. എം.ബി.ബി.എസ് അവസാന വർഷ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യണമെങ്കിലും നെക്സ്റ്റ് പരീക്ഷയുടെ ഒന്നാം ഘട്ടം പാസാവണം.

പ്രാക്ടീസ് ചെയ്യണമെങ്കിൽ രണ്ടു ഘട്ട പരീക്ഷകളും പാസാവണം. അടുത്ത വർഷം മുതൽ നടപ്പാക്കുമെന്ന് അറിയുന്നു.

.......................................................

#എഫ്.എം.ജി.ഇ

വിജയം കുറവ്

വിദേശത്തു നിന്ന് എം.ബി.ബി.എസ് നേടിയവരിൽ എഫ്.എം.ജി.ഇ വിജയിക്കുന്നവർ കുറവാണ്. ഏറ്റവുമൊടുവിൽ 24 ശതമാനമായിരുന്നു വിജയശതമാനം. 2020ൽ 14.68ശതമാനവും 2019ൽ 23.83 ശതമാനയിരുന്നു വിജയം.

..................................................

#നെക്സ്റ്റ് പരീക്ഷ

നടത്തിപ്പ് : നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻ

പേപ്പറുകൾ: തിയറി, പ്രാക്ടിക്കൽ

പരീക്ഷാരീതി: ഓൺലൈൻ

ചോദ്യം: ഒബ്ജക്ടീവ് ടൈപ്പ്

ആകെ മാർക്ക്: 540

മാർക്ക്: ശരിയുത്തരം +4, തെറ്റിയാൽ -1

ഒന്നാം ഘട്ടം

#എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥികൾ എഴുതണം

# വിജയിക്കാൻ 50 ശതമാനം മാർക്ക് വേണം

# തോറ്റാൽ ഇന്റേൺഷിപ്പ് ചെയ്യാനാവില്ല

#വിദേശത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കി വരുന്നവരും

ഇതു പാസായി ഇവിടെ ഇന്റേൺഷിപ്പ് ചെയ്യണം

രണ്ടാം ഘട്ടം

ആദ്യ പരീക്ഷ ജയിച്ചവർക്ക് എഴുതാം

പ്രായോഗിക അറിവുകളാണ് വിലയിരുത്തുക

ജയിക്കുന്നവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാം

പി.ജി കോഴ്സിൽ പ്രവേശനം നേടാം

കേരളത്തിലെ കേന്ദ്രങ്ങൾ

‌എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ

"ഇന്ത്യയും ചൈനയും യുക്രെയിനുമുൾപ്പെടെ എം.ബി.ബി.എസിന് സ്വീകരിച്ചിട്ടുള്ളത് ബ്രിട്ടീഷ് സിലബസാണ്. പുതിയ പരീക്ഷയിലൂടെ വിദേശത്ത് പഠിച്ച കൂടുതൽ പേർക്ക് യോഗ്യത നേടാൻ കഴിയും. "

-ആൻഡ്രൂസ് മാത്യു

പ്രസിഡന്റ്, ഫോറിൻ മെഡിക്കൽ

ഗ്രാ‌ഡ്വേറ്റ്സ് പേരന്റ്സ് അസോ.