sudadas

കൊച്ചി: കേരള ലളിതകലാ അക്കാഡമിയുടെ 50-ാമത് ദൃശ്യകലാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

50,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അഞ്ച് അവാർഡുകളും 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അഞ്ച് ഓണറബിൾ മെൻഷൻ അവാ‌‌‌ർഡുകളും കലാവിദ്യാർത്ഥികൾക്കുവേണ്ടി 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അഞ്ച് സ്പെഷ്യൽ മെൻഷൻ അവാർഡുകളുമടക്കം 18 പുരസ്കാരങ്ങളുണ്ട്.

എസ്. സുധയദാസ് പാലക്കാട്, ആർ.ബി. ഷാജിത് കണ്ണൂർ, രാഹുൽ ബാലകൃഷ്ണൻ തൃശൂർ, കെ.കെ. ജയേഷ് കോഴിക്കോട്, സ്മിത എം. ബാബു കൊല്ലം എന്നിവർ സംസ്ഥാന പുരസ്കാരത്തിനും രജി പ്രസാദ്, കെ. വൈശാഖ്, അഖിൽ മോഹൻ, പി.എ. അബ്ദുള്ള, ദീപ ഗോപാൽ എന്നിവർ ഓണറബിൾ മെൻഷൻ അവാർഡിനും വി.സി. വിവേക് - ഫൈൻ ആർട്സ് കോളേജ് തിരുവനന്തപുരം, ടി.വി. മിഥുൻ - ആർ.എൽ.വി തൃപ്പൂണിത്തുറ, കെ.എസ്. അനന്തപത്മനാഭൻ - രാജാരവിവർമ്മ കോളേജ് മാവേലിക്കര, ടി.സി. വിവേക് - ആർ.എൽ.വി തൃപ്പൂണിത്തുറ, കെ.എസ്. ദേവിക- ഗവ. ഫൈൻ ആട്സ് കോളേജ് തൃശൂർ എന്നിവർ കലാവിദ്യാർത്ഥികൾക്കുള്ള പുരസ്കാരത്തിനും അർഹരായി.

മികച്ച ഛായാചിത്രത്തിനുള്ള വി. ശങ്കരമേനോൻ എൻഡോവ്മെന്റ് സ്വർണമെഡലിന് ബിജി ഭാസ്കർ, മികച്ച ഭൂഭാഗവിഭാഗത്തിനുള്ള വിജയരാഘവൻ എൻ‌ഡോവ്മെന്റ് സ്വർണമെഡലിന് അബേല റൂബൻ, സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് കെ.പി. അജയ് എന്നിവരും അർഹരായി.

25ന് എറണാകുളം ദർബാർഹാളിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.