കൊച്ചി: ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ സംഘടന നൽകിയ ഹർജി ഹൈക്കോടതി ഏപ്രിൽ ആറിനു പരിഗണിക്കാൻ മാറ്റി. സ്റ്റേറ്റ്‌മെന്റ് നൽകാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ നേരത്തെ കേന്ദ്രസർക്കാരിനോടു നിർദ്ദേശിച്ചിരുന്നു. ചൈനയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ മെഡിക്കൽ പഠനം കൊവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയ പശ്ചാത്തലത്തിലാണ് ഹർജി.