cpm
പുളിയനം ജംഗ്ഷനിൽ നടന്ന കെ -റെയിൽ വിശദീകരണ യോഗം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പുതുതലമുറക്കായ് നമുക്ക് വേണം കെ- റെയിൽ എന്ന മുദ്രാവാക്യമുയർത്തി സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിയനം ജംഗ്ഷനിൽ കെ- റെയിൽ പദ്ധതി വിശദീകരണയോഗം സംഘടിപ്പിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സി.പി..എം ജില്ല സെക്രട്ടറിയേറ്റ് അംഗം എം.പി പത്രോസ് അദ്ധ്യക്ഷനായി. പദ്ധതി നടപ്പിലാക്കിയാൽ ഇനിയൊരിക്കലും യു.ഡി.എഫിന് അധികാരത്തിൽ വരാൻ കഴിയില്ലെന്ന ഭയമാണ് കോൺഗ്രസിന്റെ കെ- റെയിൽവിരുദ്ധ സമരത്തിന് പിന്നിലെന്നും അധികാരത്തിലെത്താൻ സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് തുരങ്കംവയ്ക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസ്, ബി ജെ പി കൂട്ടുകെട്ടിനുള്ളതെന്നും മന്ത്രി പറഞ്ഞു. മുൻമന്ത്രി എസ്. ശർമ്മ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു, സി.കെ. സലിംകുമാർ, എ.എൻ. അൻഷാദ്, ഡേ. പ്രിൻസി കുര്യക്കോസ്, വി.വി. രാജൻ, കെ.പി. റെജീഷ്, ജീമോൻ കുര്യൻ, സി.എൻ. മോഹനൻ, ജിഷ ശ്യാം എന്നിവർ പ്രസംഗിച്ചു.