res-asso-meghala-samithi
കരുമാല്ലൂർ റെസിഡന്റ്‌സ് അസോസിയേഷൻ മേഖലാ സമിതി രൂപീകരണയോഗം കർമ്മ ജില്ല വൈസ് പ്രസിഡന്റ് സക്കറിയ മണവാളൻ ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: കരുമാലൂർ പഞ്ചായത്ത് റെസിഡന്റ്സ് അസോസിയേഷൻ മേഖലാസമിതി രൂപീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സക്കറിയ മണവാളൻ യോഗം ഉദ്ഘാടനം ചെയ്തു. കർമ്മ ജോയിന്റ് സെക്രട്ടറി സിജിൽ സി. മത്തായി അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിഅംഗം പി.എസ്. സുബൈർഖാൻ, ഫാത്തിമ ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സിജിൽ സി. മത്തായി (പ്രസിഡന്റ്), എം.എം. രതീഷ്‌കുമാർ (ജനറൽ സെക്രട്ടറി), എം.ജെ. ചാണ്ടി (ട്രഷറർ), ഗോപി എഴുപുന്ന, ലിബിൻ ലൂസിയ (വൈസ് പ്രസിഡന്റുമാർ), പി.എസ്. മുഹമ്മദ് ഷെറീഫ്, ഇൻസാഫ് റഹ്‌മാൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.