അങ്കമാലി: കേരള പ്രവാസിസംഘം തുറവൂർ പഞ്ചായത്ത് കൺവെൻഷൻ ചരിത്രലൈബ്രറി ഹാളിൽ ജില്ലാകമ്മിറ്റിഅംഗം ബിജു കാരമറ്റം ഉദ്ഘാടനം ചെയ്തു. കെ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. രാജൻ, സംഘം ഏരിയാ കൺവീനർ യോഹന്നാൻ വി.കൂരൻ, ബെന്നി മൈപ്പാൻ, സി.പി. ജോയ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജോസഫ് വാൾട്ടർ (കൺവീനർ), സി.പി. ജോയ് (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.