b
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം പെരുമ്പാവൂർ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ ബെന്നി ബഹനാൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പെരുമ്പാവൂർ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാബു പുത്തനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യാതിഥിയായി. മികച്ച തഹസിൽദാർക്കുള്ള അവാർഡ് നേടിയ കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജിനെ ആദരിച്ചു. റേഷൻ വ്യാപാരരംഗത്ത് മുതിർന്ന റേഷൻ വ്യാപാരികൾ, എസ്.എസ് .എൽ.സി, പ്ലസ്ടു, ഡിഗ്രി എന്നിവയിൽ ഉന്നതവിജയം നേടിയ റേഷൻ വ്യാപാരികളുടെ കുട്ടികൾ എന്നിവരെയും ആദരിച്ചു. ജില്ലാ സെക്രട്ടറി ഏലിയാസ് പീറ്റർ, പി.കെ. മോഹൻദാസ്, ബാബു പൈനാടത്ത് പി.കെ. ശിവൻ, പി.വൈ. പൗലോസ്, ദീപക് ആർ. നാഥ്, സന്തോഷ് പനിച്ചികുടി എന്നിവർ സംസാരിച്ചു.