മൂവാറ്റുപുഴ: മുവാറ്റുപുഴ ഫുട്ബാൾ ക്ലബ് വാർഷിക പൊതുയോഗം കബനി പാലസ് ഹോട്ടലിൽ നടന്നു. രക്ഷാധികാരി ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് മുഹമ്മദ് റഫീഖ് പൂക്കടാശേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽദോ ബാബു വട്ടക്കാവിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളാ
യി ഡീൻ കുര്യാക്കോസ് എം.പി (രക്ഷാധികാരി), ഹനീഫ രണ്ടാർ (പ്രസിഡന്റ്), സിബി പൗലോസ് (വൈസ് പ്രസിഡന്റ്), ജലീൽ കുഴുപ്പിള്ളി (സെക്രട്ടറി), നവാസ് മേക്കൽ (ജോയിന്റ് സെക്രട്ടറി), ജെയിംസ് മാത്യു (ട്രഷറർ), എൽദോ ബാബു വട്ടക്കാവിൽ (മാനേജർ), ജിനു ആന്റണി മടയ്ക്കൽ (ചീഫ് കോ ഓർഡിനേറ്റർ), എൻ.കെ. രാജൻബാബു (അക്കാഡമി ചെയർമാൻ) ഇ.ജി. അജി (അക്കാഡമി സെക്രട്ടറി), ഇബ്രാഹിംകുട്ടി ആര്യൻകാല (അക്കാഡമി കോ ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. 2006ൽ ആരംഭിച്ച മൂവാറ്റുപുഴ ഫുട്ബാൾ ക്ലബ് കഴിഞ്ഞ 10 വർഷമായി ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് നടത്തിവരുന്നു.