ചോറ്റാനിക്കര: ചോറ്റാനിക്കര ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക സന്ധ്യ ഗിരീഷിന്റെ രണ്ടാമത് കവിതാസമാഹാരമായ 'ദ സീ ഒഫ് ട്രാൻക്വിലിറ്റി'എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് ചോറ്റാനിക്കര ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. റിട്ടയേർഡ് ഫെഡറൽ ബാങ്ക് ചീഫ് മാനേജർ വി.സി. ജോർജ് പ്രകാശനകർമം നിർവഹിച്ചു. ആലപ്പുഴ വലിയഴീക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വി.സുരേഷ് ആദ്യപ്രതി സ്വീകരിച്ചു. മുപ്പത് ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. സന്ധ്യഗിരീഷിന്റെ ആദ്യ കവിതാ സമാഹാരമാണ് സാഗരഗീതമാണ്.
ഫോട്ടോ - ചോറ്റാനിക്കര ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക സന്ധ്യ ഗിരീഷിന്റെ രണ്ടാമത് കവിതാ സമാഹാരത്തിൻ്റെ പ്രകാശനം റിട്ട.ഫെഡറൽ ബാങ്ക് ചീഫ് മാനേജർ വി.സി ജോർജ് നിർവഹിക്കുന്നു