കൊച്ചി: പക്ഷിമൃഗാദികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കാൻ പ്രസ്താവനയല്ല, പ്രവൃത്തിയാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ. എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നദീസീരക്ഷണസമതിയുടെ നേതൃത്വത്തിൽ പറവകൾക്ക് ദാഹനീർ പദ്ധതിയും' കുട്ടികൾക്കുള്ള ചട്ടിവിതരണവും ടി.ബി. ശ്രീലക്ഷ്‌മിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നദീസംരക്ഷണ സമതി സംസ്ഥാന നേതാക്കളായ പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, ഏലൂർ ഗോപിനാഥ് എന്നിവർ നാരായണനെ പൊന്നാട അണിയിച്ചു. സുധാ ദിലിപ്, ഏലൂർ ഗോപിനാഥ്, കുമ്പളം രവി, കെ.കെ. വാമലോചനൻ, കെ.എം. രാധാകൃഷ്ണണൻ, കെ.എസ്. ദിലീപ് കുമാർ, കെ.പി. മഹേഷ് ലാൽ, ബാബുരാജ് തച്ചേത്ത്, ബിജു ക്ലീറ്റസ്, കെ.ആർ. വിജയൻ, ജുവൽ ചെറിയാൻ, രാധാകൃഷ്ണൻ പാറപ്പുറം എന്നിവർ പ്രസംഗിച്ചു.