കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക, ഇന്ധനനികുതി ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് വ്യാഴാഴ്ച രാവിലെ 10ന് ആർ. എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിസർവ് ബാങ്കിന് മുന്നിൽ ധർണ നടത്തുമെന്ന് ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അറിയിച്ചു.