mym

കൊ​ച്ചി​:​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക​ലോ​ത്സ​വം​ ​ഇ​ന്ന് ​അ​വ​സാ​നി​ക്കേ​ ​തേ​വ​ര​ ​എ​സ്.​എ​ച്ചും​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​യും​ ​ത​മ്മി​ൽ​ കിരീടത്തിനായി പോരാട്ടം ​ ​കൊ​ഴു​ക്കു​ന്നു.​ ​തൊ​ട്ടു​ ​പി​ന്നി​ൽ​ ​മ​ഹാ​രാ​ജാ​സും​ ​മു​ന്നി​ലെ​ത്താ​ൻ​ ​കു​തി​ക്കു​ന്നു​ണ്ട്.​ ​മൂ​ന്ന് ​സ്ഥാ​ന​വും​ ​എ​റ​ണാ​കു​ള​ത്തി​നാ​ണെ​ന്ന​താ​ണ് ​ഏ​റെ​ ​പ്ര​ത്യേ​ക​ത.​ ​ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​ദി​വ​സ​മാ​യി​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തു​ള്ള​ ​എ​സ്.​എ​ച്ചി​ന്റെ​ ​പോ​യി​ന്റ് ​നി​ല​ 65​ ​ആ​ണ്.​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജി​ന് 49​ ​പോ​യി​ന്റു​മാ​യി​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തും​ 40​ ​പോ​യി​ന്റു​മാ​യി​ ​മ​ഹാ​രാ​ജാ​സ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മു​ണ്ട്.​ ​മൂ​ന്നാം​ദി​നം​ ​വ​രെ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത് ​ആ​യി​രു​ന്ന​ ​മ​ഹാ​രാ​ജാ​സ് ​ഇ​ന്ന​ലെ​യാ​ണ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്തേ​ക്ക് ​പി​ന്ത​ള്ള​പ്പെ​ട്ട​ത്.​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​അ​തു​വ​രെ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്താ​യി​രു​ന്നു.​ ​ഇ​വ​യെ​ ​കൂ​ടാ​തെ​ ​നാ​ലാം​ ​സ്ഥാ​ന​ത്ത് 17​ ​പോ​യി​ന്റു​മാ​യി​ ​ആ​ലു​വ​ ​സെ​ന്റ് ​സേ​വ്യേ​ഴ്സ് ​കോ​ളേ​ജു​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​നി​യും​ ​നി​ര​വ​ധി​ ​മ​ത്സ​ര​ഫ​ല​ങ്ങ​ൾ​ ​വ​രാ​നു​ള്ള​തി​നാ​ൽ​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​മൂ​ന്ന് ​കോ​ളേ​ജു​ക​ളും.

നാലാംതവണയും കപ്പ് എസ്.എച്ചിലേക്ക് കപ്പ് കൊണ്ടുപോകാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ്. ഇനിയും ഫലങ്ങൾ വരാനുണ്ട്. ഒന്നാമത് തന്നെ എത്തും.

നിവിൽ കെ. ബെന്നി

ആർട്സ് ക്ലബ് സെക്രട്ടറി

എസ്.എച്ച് കോളേജ്

ഇനിയും നിരവധി ഫലങ്ങൾ വരാനുണ്ട്. കവിഞ്ഞ തവണ 97 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇത്തവണ അത് മറികടക്കുമെന്ന പ്രതീക്ഷയിലാണ്.

ശ്രീരാം രവീന്ദ്രൻ

ആർട്സ്ക്ലബ് സെക്രട്ടറി

മഹാരാജാസ് കോളേജ്

സ്റ്റേ ചെയ്ത മൂന്ന് ഇനത്തിന്റെയും അപ്പീൽ നൽകിയ നാല് ഇനത്തിന്റെയും ഫലം വരാനുണ്ട്. ഇതിൽ എല്ലാം നല്ലപോലെ പോയിന്റ് നേടാനാകും. ഇത്തവണ മുന്നിൽ എത്താൻ സാദ്ധ്യതകൾ ഏറെയാണ്.

വിവേക് പ്രസാദ്

യൂണിയൻ ചെയർമാൻ

ആർ.എൽ.വി കോളേജ്