കൂത്താട്ടുകുളം: എസ്.എൻ.ഡി.പിയോഗം 869-ാം നമ്പർ ഒലിയപ്പുറം ഗുരുദേവ ക്ഷേത്രത്തിൽ പതിമൂന്നാമത് പ്രതിഷ്ഠാദിന വാർഷികം നാളെ
ആഘോഷിക്കും. രാവിലെ ഗണപതിഹോമം, കലശപൂജ, ഉച്ചയ്ക്ക് 12ന് മഹാപ്രസാദംഊട്ട്, വൈകിട്ട് 5ന് സർവൈശ്വര്യപൂജ, മഹാഗുരുപൂജ, ശ്രീനാരായണ സന്ധ്യാനാമം, ദീപാരാധന. പള്ളം അനീഷ് നാരായണൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ചെയർമാൻ ഡി. സാജു, കൺവീനർ രാമൻ കെ.പൊയ്ക്കാട്ടിൽ എന്നിവർ അറിയിച്ചു.