മൂവാറ്റുപുഴ: കടുംപിടി പാറപ്പുഴ ഭഗവതി ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയുമായി നടക്കും അഷ്ടദ്രവ്യ ഗണപതിഹോമം, ദീപാരാധന, പൂമൂടൽ, ശുദ്ധികലശം, നടയ്ക്കൽ പറവയ്പ് എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഇന്ന് രാവിലെ നിർമ്മാല്യദർശനം, 6ന് ഗണപതിഹോമം, 6.30മുതൽ പതിവ് പൂജ, രാത്രി 7മുതൽ ശുദ്ധി, വാസ്തുഹോമം, വാസ്തുപൂജ. നാളെ പൂജ പതിവുപോലെ, രാവിലെ 8ന് നവകം, പഞ്ചഗവ്യം, 8.30ന് കലശപൂജ, 11.30ന് ഉച്ചപ്പൂജ, വൈകിട്ട് 6ന് പൂമൂടൽ.