കൂത്താട്ടുകുളം: ഉപ്പുകണ്ടം കരിമ്പനയിൽ എം.സി റോഡിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് മിനിലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റു.
കരിമ്പന മുണ്ടോകണ്ടത്തിൽ രാജു (60), ബന്ധു ഷാജി എം.എ (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. എം.സി റോഡിൽ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും പൊലീസുമെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.