കൂത്താട്ടുകുളം: വാളിയപ്പാടം - വെട്ടിമൂട് റോഡിന്റെ നവീകരണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഓൺലൈനിൽ നിർവ്വഹിച്ചു.അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആശാ സനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അനിത ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിത വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ആലീസ് ബിനു, ബീന ഏലിയാസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സിബി ജോസഫ്, സൈബു മടക്കാലിൽ, എക്സിക്യൂട്ടീവ് എൻജിനീയർ ഷിജി കരുണാകരൻ, അസി.എൻജിനീയർ സൂസൻ സോളമൻ തോമസ്, അഞ്ജലി ഷാജി തുടങ്ങിയവർ സംസാരിച്ചു.
തൊടുപുഴ - പിറവം സ്റ്റേറ്റ് ഹൈവേയേയും പാമ്പാക്കുട അത്താണിക്കൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 3.5 കിലോമീറ്റർ ദൂരമുള്ള റോഡിന് അഞ്ചുകോടി രൂപയാണ് നിർമ്മാണചെലവ്. ബി.എം ബി.സി ടാറിംഗും മറ്റ് നവീകരണ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തും.