കൊച്ചി: പട്ടികവിഭാഗങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ പറഞ്ഞു. എറണാകുളത്ത് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ പട്ടികജാതി ക്ഷേമത്തിന് അനുവദിച്ച കോടികളുടെ ഫണ്ട് കേരളം ചെലവഴിച്ചില്ല. സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച ഫണ്ട് അമ്പതുശതമാനം പോലും ചെലവഴിച്ചില്ല. 2018 മുതൽ പട്ടികജാതിക്കാർക്ക് വീട് ലഭിക്കുന്നില്ല. പട്ടികജാതി വിദ്യാർത്ഥികൾക്ക് രണ്ടു വർഷമായി വിദ്യാഭ്യാസ ആനൂകൂല്യങ്ങൾ വിതരണം ചെയ്തിട്ടില്ലെന്നും അഡ്വ. സുധീർ പറഞ്ഞു.
പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സ്വപ്നജിത്ത്, സി.എം. മോഹനൻ എന്നിവർ പ്രസംഗിച്ചു.