കാലടി:എറണാകുളത്ത് വച്ച് നടക്കുന്ന കർഷകമോർച്ച ദേശീയ പ്രതിനിധി സംഗമത്തിൽ കാലടി മണ്ഡലത്തിൽ നിന്ന് 350 കർഷകരെ പങ്കെടുപ്പിക്കും. കാലടി ലക്ഷ്മി ഭവനിൽ നടന്ന കർഷകമോർച്ച മണ്ഡലം കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി മനോജ് ഇഞ്ചൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശശി തറനിലം അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷീജ സതീഷ്, മണ്ഡലം ജനറൽ സെക്രട്ടറി സലീഷ് ചെമ്മണ്ടൂർ, കർഷകമോർച്ച മണ്ഡലം ഭാരവാഹികളായ സിനോജ് അയ്യമ്പുഴ, സുരേഷ്, പ്രവീൺ, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഷാജി അയ്യമ്പുഴ, വൈസ് പ്രസിഡൻ്റ് പി.കെ.ഗോപി എന്നിവർ സംസാരിച്ചു.