ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ സംയുക്ത കുടുംബയോഗം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് പി.ബി. സുധീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗം ബോർഡ് മെമ്പർ സനകൻ, ശാഖാ സെക്രട്ടറി പി.വി. രാധാകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം സതി ഗോപി, ഗ്രാമോദ്ധാരണ മരണാനന്തര സഹായഫണ്ട് കമ്മിറ്റി പ്രസിഡന്റ് ടി. ഉണ്ണിക്കൃഷ്ണൻ, പി.കെ. രഘുനാഥ് എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് നേടിയ അനഘ ഷാജിയെ ആദരിച്ചു. വിഷുക്കൈനീട്ടം, വിഷുക്കോടി എന്നിവ വിതരണം ചെയ്തു.