പറവൂർ: വാവക്കാട് വലിയവീട്ടിൽ ഭഗവതിക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം നാളെ നടക്കും. പുലർച്ചെ ഗണപതിഹോമം, അഭിഷേകം, ഉഷസ്‌പൂജ, രാവിലെ ഒമ്പതിന് നവകലശപൂജ, പത്തരക്ക് കലശാഭിഷേകം, പതിനൊന്നിന് ഉച്ചപ്പൂജ, പ്രസാദവിതരണം തുടർന്ന് അമൃതഭോജനം, വൈകിട്ട് ആറരക്ക് ദീപക്കാഴ്ച, ഏഴിന് കലംപൂജ, രാത്രി എട്ടിന് മംഗളപൂജ.