വൈപ്പിൻ: ചെറായി സമുദായ ചന്ദ്രികസഭ തിരുമനാംകുന്നിൽ ഭഗവതി ക്ഷേത്രത്തിലെ ഭുവനേശ്വരിദേവിയുടെ ശ്രീകോവിൽ പുനർനിർമ്മാണത്തിനുള്ള ആദ്യവഴിപാട് സ്വീകരിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ എം.കെ. സോമനാഥനിൽനിന്ന് ഒരുലക്ഷം രൂപയുടെ വഴിപാട് സ്വീകരിച്ച് സഭാപ്രസിഡന്റ് പി.വി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ശ്രീകോവിൽ പുനരുദ്ധാരണ പ്രവൃത്തിയിൽ പങ്കാളികളാകുന്ന ഭക്തജനങ്ങൾക്കും കുടുംബങ്ങൾക്കും ഹുണ്ടിക വിതരണം സഭാസെക്രട്ടറി സി.എം. മോഹൻദാസ് നിർവഹിച്ചു. ശാരദ സോമനാഥൻ, മേൽശാന്തി അനിൽകുമാർ, ഖജാൻജി പി.പി. ഉമാകാന്തൻ, പി.കെ. ഭാസി, എം.എൽ. അരവിന്ദാക്ഷൻ, എൻ.വി. സുധാകരൻ, എം.എൽ. അനിരുദ്ധൻ, എം.ആർ. രതീഷ്, മഹിളാസമാജം പ്രസിഡന്റ് സിജി പവിത്രൻ, സെക്രട്ടറി നിഷാ ശക്തിധരൻ എന്നിവർ പങ്കെടുത്തു.