കൊച്ചി: ഭാഗ്യക്കുറി ക്ഷേമനിധിയിൽ സജീവ അംഗത്വം നിലനിർത്തി വരുന്നവരുടെ വിവരങ്ങൾ ആധാർ അടിസ്ഥാനമാക്കി സോഫ്റ്റ് വെയറിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അംഗത്തിന്റെയും നോമിനിയുടെയും ആധാറിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ഹാജരാക്കണം.