നെടുമ്പാശേരി: പുതുതലമുറയ്ക്കായ് നമുക്ക് വേണം കെ- റെയിൽ എന്ന മുദ്രാവാക്യമുയർത്തി സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റി പുളിയനം ജംഗ്ഷനിൽ സംഘടിപ്പിച്ച കെ- റെയിൽ പദ്ധതി വിശദീകരണയോഗം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി എസ്. ശർമ്മ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, ജില്ല കമ്മിറ്റി അംഗങ്ങളായ സി.കെ. സലിംകുമാർ, എ.എൻ. അൻഷാദ്, ഡേ. പ്രിൻസി കുര്യക്കോസ്, വി.വി. രാജൻ, കെ.പി. റെജീഷ്, ജീമോൻ കുര്യൻ, സി.എൻ. മോഹനൻ, ജിഷ ശ്യാം എന്നിവർ പ്രസംഗിച്ചു.