kusa

കൊച്ചി: വലിയ ദുരന്തങ്ങളിൽ നിന്ന് രക്ഷനേടാൻ ഊർജ്ജ സാക്ഷരതയും ഊർജ്ജ സ്വാതന്ത്ര്യവും അനിവാര്യമാണെന്ന് ഡോ.ചേതൻ സിംഗ് സോളങ്കി പറഞ്ഞു. സോളങ്കിയുടെ ഊർജ്ജ സ്വരാജ് യാത്രയുടെ ഭാഗമായ സോളാർ ബസ് യാത്രയ്ക്ക് കുസാറ്റിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഊർജ്ജവും കാലാവസ്ഥാ വ്യതിയാനവും ഞാനും" എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണവും നടത്തി. കുസാറ്റ് സെന്റർ ഫോർ എക്‌സലൻസ് ഇൻ അഡ്വാൻസ്ഡ് മെറ്റീരിയലും ഫിസിക്‌സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടി വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഊർജ സ്വരാജ് യാത്ര 2020 നവംബറിലാണ് ആരംഭിച്ചത്. ഇതിനകം 17,000 കിലോമീറ്റർ പിന്നിട്ടു. അടുത്തദിവസങ്ങളിൽ കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിദ്യാർത്ഥികളും പൊതുജനങ്ങളുമായി സംവദിക്കും.