മൂവാറ്റുപുഴ: ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള എം.വി.ഐ.പി പ്രോജക്ട് സർക്കിൾ മൂവാറ്റുപുഴ ഡിവിഷൻ, സബ് ഡിവിഷൻ എന്നീ ഓഫീസുകളിലെയും പിറവം സർക്കിൾ, ഡിവിഷൻ ഓഫീസുകളിലെയും കീഴിൽ വരുന്ന 220ഓളം ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിനെതിരെ ജീവനക്കാർ രംഗത്ത്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന സർക്കാർ ഇപ്പോൾ തുടർച്ചാനുമതി നൽകാതെ ജീവനക്കാരുടെ ശമ്പളവും പിടിച്ചുവയ്ക്കുന്ന സാഹചര്യമാണുള്ളതെന്ന് കേരള എൻ.ജി.ഒ സംഘ് കുറ്റപ്പെടുത്തി. ജീവനക്കാർക്കു ശമ്പളം ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് ടി.എസ്. ശ്രീജേഷ്, സെക്രട്ടറി പി.എസ്. സുമേഷ് എന്നിവർ ആവശ്യപ്പെട്ടു.