mkd

കൊച്ചി:എം.കെ ദാമോദരൻ എന്ന മികച്ച അഭിഭാഷകൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകലാകണം അദ്ദേഹത്തിന്റെ പേരിലുള്ള അന്താരാഷ്ട്ര നിയമപഠന കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നുവാൽസിൽ എം.കെ. ദാമോദരൻ അന്താരാഷ്ട്ര നിയമ കേന്ദ്രം ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെയും യുവ അഭിഭാഷകരെയും പ്രാപ്തരാക്കാൻ ഈ കേന്ദ്രത്തിനു കഴിയണം. ആത്യന്തികമായി നിയമങ്ങൾ മനുഷ്യർക്ക് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ, നിയമ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഫീസ് ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, ബാർ കൗൺസിൽ ഒഫ് കേരള ചെയർമാൻ അനിൽകുമാർ കെ.എൻ., വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി, രജിസ്ട്രാർ മഹാദേവ് എം.ജി. എന്നിവർ പ്രസംഗിച്ചു.

പുതിയ കേന്ദ്രത്തിന്റെ ഗവേണിംഗ് ബോഡി ചെയർമാനാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വൈസ് ചാൻസലർ പറഞ്ഞു.