കുമ്പളങ്ങി: ഇല്ലിക്കൽ ദേവസ്വം യോഗം വക ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ കൊടിയേറ്റ് നാളെ നടക്കും. ക്ഷേത്രത്തിലെ 114-ാമത് പ്രതിഷ്ഠാ ദിനം കൂടിയായ നാളെ ദീപാരാധനയ്ക്ക് പിറകെ 7നും 8നും മദ്ധ്യേ ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി കണ്ണൻ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ഏപ്രിൽ 14 ന് കാവടി ഘോഷയാത്രയും പള്ളിവേട്ട മഹോത്സവും 15 ന് ആറാട്ടും നടക്കും. ഇന്നുച്ചയ്ക്ക് കൊടിയേറ്റ് സദ്യ, വൈകിട്ട് തിരുവാതിര, കൊടിയേറ്റിന് പിറകെ നിറവ് നാടൻ പാട്ട് എന്നിവ നടക്കും.
ഏപ്രിൽ 14ന് വലിയ വിളക്ക് മഹോത്സവവും 15ന് ആറാട്ട് മഹോത്സവവും നടക്കും. ഇല്ലിക്കൽ ദേവസ്വം യോഗം പ്രസിഡന്റ് ഇ.വി. സത്യൻ, സെകട്ടറി സി.കെ. വികാസ്, ദേവസ്വം മാനേജർ എൻ.എം. സൈജു, ഫിനാൻസ് കൺവീനർ കെ.എം. പ്രതാപൻ, വെൽഫെയർ ചെയർമാൻ എൻ.എസ്.സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ഉത്സവാഘോഷങ്ങൾ നടക്കുന്നത്.