കൊച്ചി: മലയാള സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ 'ബാലാമണിയമ്മ പുരസ്‌കാരം' പ്രൊഫ. എം.കെ. സാനുവിന് ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ സമ്മാനിച്ചു. 50000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ഇ.എം. ഹരിദാസ്, ആർ.എസ്. ഭാസ്‌കർ, ഡോ. എം.സി. ദിലീപ്കുമാർ, ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ.സുലോചന നാലപ്പാട്ട് എന്നിവർ പങ്കെടുത്തു.
രാവിലെ നടന്ന എഴുത്തുകാരുടെ സംഗമം സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.തോമസ് മാത്യു അദ്ധ്യക്ഷനായി. തുടർന്നുനടന്ന കവി സമ്മേളനത്തിൽ ജയലക്ഷ്മി. ആർ, എം. രമണിദേവി, ടി.ബി. ചന്ദ്രസുബ്ബ, മൗനൻ യാത്രിക, അനഘ.ജെ. കോലത്ത് എന്നിവർ വിവിധ ഭാഷകളിൽ കവിതകൾ അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന 'കഥപറച്ചിൽ' സെഷനിൽ അശോകൻചരുവിൽ അദ്ധ്യക്ഷനായി. മണികുണ്ഡല ഭട്ടാചാര്യ, ഇന്ദിര ബോറോ, ശ്രീധർ ബനവാസി, ബി.മുരളി, സുബ്രഭാരതിമണിയൻ എന്നിവർ കഥകൾ അവതരിപ്പിച്ചു. വൈകിട്ട് സിനിമാസംവിധായകൻ വിഷ്ണു മോഹനുമായി സംവാദവും തുടർന്ന് കെ.ജി.നാരായണ വർമ്മ അവതരിപ്പിച്ച പാഠകവും ഉണ്ടായിരുന്നു.