കൊച്ചി: ചരക്കുഗതാഗതവും വിനോദസഞ്ചാരമേഖലയുമായും ബന്ധപ്പെട്ട് കൊച്ചിൻ പോർട്ടിന്റെ വികസനസാദ്ധ്യതകൾ അമേരിക്കയിലെ വാണിജ്യസമൂഹത്തെ ബോദ്ധ്യപ്പെടുത്തുമെന്ന് യു.എസ്.കോൺസുൽ ജനറൽ ജുഡിത്ത് റാവിൻ അറിയിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് സന്ദർശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പോർട്ട് ചെയർപേഴ്സൺ ഡോ. എം. ബീന, സീനിയർ ഉദ്യോഗസ്ഥരായ വിപിൻ. ആർ. മേനോത്ത്, എസ്.കെ. സാഹു, പാരിതോഷ് ബാല, ഗൗതം ഗുപ്ത എന്നിവർ ചേർന്ന് കോൺസുൽ ജനറലിനെയും സംഘത്തെയും സ്വീകരിച്ചു.