കൊച്ചി: ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ സൂപ്പർമാർക്കറ്റ് ഉടമയേയും ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര കൊട്ടാരത്തിൽ വീട്ടിൽ സനീഷ് (30), കലൂർ മണപ്പാട്ടിപ്പറമ്പിൽ സെവൻത് ക്രോസ് റോഡിൽ വടക്കാട്ടുപറമ്പിൽ സജീർ (36) എന്നിവരാണ് അറസ്റ്റിലായത്.
മറൈൻഡ്രൈവിലെ അബാദ് പ്ലാസയിൽ അല്വവി ഫ്ളാറ്റിലെ താമസക്കാരായ വിപിനും ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്. ജില്ലയിൽ ഏഴ് സൂപ്പർമാർക്കറ്റുകളുടെ ഉടമയാണ് വിപിൻ. മൂന്നുമാസം മുമ്പ് സനീഷിന് ജോലി നഷ്‌ടപ്പെട്ടിരുന്നു. കഴിഞ്ഞ നമ്പംബറിലാണ് സജീറിനെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ പുറത്താക്കിയത്. ഇതിന്റെ വൈരാഗ്യംമൂലം ഇരുവരും ചേർന്ന് കഴിഞ്ഞ ഞായറാഴ്ച ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു.