കൊച്ചി: അന്താരാഷ്‌ട്ര പുസ്തകോത്സത്തോടനുബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമായ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5.30 ന് എറണാകുളം ഗാന്ധിസ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സ്വാമി വിവിക്താനന്ദ സരസ്വതി (ചിൻമയ മിഷൻ) , സ്വാമി ഭുവനാത്മാനന്ദ മഹാരാജ് (ശ്രീരാമകൃഷ്ണ മിഷൻ) , ഗുരുരത്‌നം ജ്ഞാന തപസ്വി (ശാന്തിഗിരി) , സ്വാമി ശിവസ്വരൂപാനന്ദ (ശിവഗിരി മഠം) , സ്വാമി അനഘാമൃതാനന്ദ പുരി (അമൃതാനന്ദമയീ മഠം), സ്വാതന്ത്ര്യ സമര സേനാനി എസ്. നരസിംഹ നായ്ക്ക് , ജസ്റ്റീസ് എൻ. നഗരേഷ്, ഡോ. കെ.എൻ. രാഘവൻ , അഡ്വ. ഡി. കുപ്പുരാമു, സതേൺ നേവൽ കമാൻഡ് റിയർ അഡ്മിറൽ എൻ.എം. ആന്റണി ജോർജ് എന്നിവർ പങ്കെടുക്കും. തുടർന്ന് 6.30 ന് പുസ്തകോത്സവ വേദിയിൽ നടക്കുന്ന ചടങ്ങിൽ ടി.പി. എം. ഇബ്രാഹിം ഖാൻ, എം.വി. ഹരിറാം, സി.ജി. രാജഗോപാൽ എന്നിവർ പങ്കെടുക്കും