
കളമശേരി: പുരോഗമന കലാ സാഹിത്യ സംഘം കളമശേരി മേഖലാ കമ്മിറ്റി സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന മതനിരപേക്ഷ സ്ത്രീധനരഹിത സമൂഹ വിവാഹം സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ രണ്ടിനാണ് ഓൺലൈൻ ബ്യൂറോ വഴി സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്. യോഗം ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്കൊ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജയൻ മാലിൽ അദ്ധ്യക്ഷനായി. സഹീർ അലി, വി .എം പ്രഭാകരൻ, ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: മന്ത്രി പി.രാജീവ് (ചെയർമാൻ), കെ.ബി. വർഗീസ് (വർക്കിംഗ് ചെയർമാൻ), ഹരിലാൽ (ജനറൽ കൺവീനർ), വി.എം. പ്രഭാകരൻ (വർക്കിംഗ് ചെയർമാൻ), പി.എസ്. മുരളി (ട്രഷറർ).