തൃക്കാക്കര: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ട്രാൻസ്‌ജെൻഡറിന്റെ കൈയ്യിൽ കർപ്പൂരം കത്തിച്ചു പൊള്ളൽ ഏല്പിച്ചതായി പരാതി. കോഴിക്കോട് അമ്പാടി വീട്ടിൽ അഹല്യ കൃഷ്ണ (20)യാണ് ആക്രമണത്തിനിരയായത്. ഡിസംബർ 15ന് നടന്ന സംഭവത്തിൽ ഇന്നലെയാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കാക്കനാട് മരോട്ടിച്ചുവട്ടിലെ ഫ്ളാറ്റിൽ വച്ച് സുഹൃത്തായ ട്രാൻസ്ജെൻഡർ അർപ്പിത തന്റെ കൈയ്യിൽ കർപ്പൂരം വച്ച് കത്തിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. സംഭവം തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അർപ്പിത തടഞ്ഞെന്നും ചികിത്സയിലായിരുന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും അഹല്യ പറഞ്ഞു. തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.